Sunday, June 28, 2009

എന്‍ പുസ്തകത്താളിലെന്നേ നിനക്കായ്‌.....
ഒരു മയില്‍പ്പീലി ഞാന്‍ കരുതിരുന്നു.
നിന്‍ മൃദുമേനിയില്‍ തലോടുന്നൊരോര്‍മ്മയായ്‌......
എന്നും ഞാനതില്‍ തഴുകിരുന്നു.
അന്നെണ്റ്റെ സ്വപ്നങ്ങള്‍ സുന്ദരമാക്കുവാന്‍.......
പീലിവിടര്‍ത്തി നീയാടിരുന്നൂ.......
ഏതോ വഴിത്താരയിലന്നു നാം പിരിഞ്ഞെങ്കിലും.....
നിന്‍ ഓര്‍മ്മകളെന്നെ പിന്തുടര്‍ന്നിരുന്നു. ഈ മരുച്ചൂടിലെ പൊള്ളും വെയിലിലും.......
കുളിരായ്‌ അവയെന്നെ പുണര്‍ന്നിരുന്നു.


(നീണ്ട ഇടവേളക്കുശേഷം തീര്‍ത്തും അവിചാരിതമായി ഞാനവളെയിന്നു കണ്ടുമുട്ടി...........ഇന്നവളൊരമ്മയാണ്‌ മറ്റാരുടേയോഭാര്യയാണെന്ന സത്യം അറിയിക്കുവാന്‍ വേണ്ടി മാത്രമെന്നപോലെ.....കാലം അവളുടെ രൂപത്തെയും മാറ്റിയിരുന്നു....എണ്റ്റെ മയില്‍പ്പീലിയിലുള്ള മുഖമല്ലിന്നവള്‍ക്ക്‌.....ഇതവളല്ല......)എങ്കിലും....

കഴിയില്ലെനിക്കിത്രനാള്‍കാത്തൊരീ മയില്‍പ്പീലികളയുവാന്‍....
മൃദുലമായ്‌ തലോടാനാവുകില്ലെങ്കിലും........
ആവില്ലെനിക്കുനിന്‍ ചിരിമറക്കുവാന്‍.....
എങ്കിലും അറിയുന്നു ഞാന്‍ നീ എണ്റ്റെതല്ലെന്ന സത്യം...........

3 comments:

  1. അപേക്ഷ :നല്ല കവിത എന്നു പറഞ്ഞ് എന്നെ ദയവായി കൂടുതല്‍ വേദനിപ്പിക്കരുത്....................
    ആശൊസിപ്പിക്കാനൊരു വാക്ക്................

    ReplyDelete
  2. ആശ്വസിപ്പിക്കുന്നതിനേക്കാള്‍ ഉചിതം ഉപദേശിക്കുന്നതാണെന്നു തോന്നുന്നു.........വിവാഹിതനല്ല എങ്കില്‍ നല്ലൊരു ആലോചനക്കു ശ്രമിക്കുന്നതല്ലെ....അന്യ സ്ത്രീകളെ മനസ്സില്‍ കൊണ്ടുനടക്കുന്നതിലും നല്ലത്...........

    ReplyDelete
  3. പോട്ടെടാ ജെ.പി.വിട്ടേക്ക്.ഇജ്ജ് ഇങ്ങനെ ടെന്‍സാതെ.മ്മ്‌ളു വിചാരിക്കുന്നത് മൊത്തം അങ്ങു നടക്കുവാണേല്‍ പിന്നെ മോളിലുള്ള ഗഡിക്കെന്താ വേറെ പണി.
    വിധി വിധി!!
    എല്ലാം ആ രണ്ട് വാക്കിലൊതുക്കാം നമുക്ക്.

    ReplyDelete